വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പാലക്കാട് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജിയിലോ, സോഷ്യൽ വർക്കിലോ ബിരുദം, കൗൺസിലിംഗിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. 22,290 രൂപയാണ് പ്രതിമാസ വേതനം.
താത്പര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 20 നകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മുനിസിപ്പൽ കോംപ്ലക്സ് റോബിൻസൺ റോഡ്, പാലക്കാട് വിലാസത്തിൽ തപാൽ മുഖേന അയക്കണം.
കവറിന്റെ പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 വയസ്സ് തികയുകയും 40 വയസ്സ് കവിയാനും പാടില്ല. ഫോൺ: 0491 2531098, 8281899468.