ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾ അസംഘിടിത തൊഴിലാളികൾക്കുളള കേന്ദ്ര സർക്കാരിന്റെ eShram പോർട്ടലിൽ നിലവിൽ അംശാദായം അടയ്ക്കുന്ന 59 വയസിനു താഴെയുളള തൊഴിലാളികൾ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ ചുമതലയുള്ള നെന്മാറ പ്ലാന്റേഷൻ ഇൻസ്‌പെക്ടർ അറിയിച്ചു.
എല്ലാ അക്ഷയ കേന്ദ്രങ്ങളിലും, ജനസേവ കേന്ദ്രങ്ങളിലും സൗജന്യമായി രജിസ്റ്റർ ചെയ്യാം. ആധാർ കാർഡ്, ആധാർ ലിങ്കിഡ് മൊബൈൽ നമ്പർ, ബാങ്ക് പാസ് ബുക്ക് എന്നിവ രജിസ്‌ട്രേഷൻ സമയത്ത് കൈയിൽ കരുതണം. ഫോൺ: 8547655336, 04923244070.