പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ റോഡ് സെക്ഷന് കീഴിലുള്ള പാലക്കാട്- പെരിന്തൽമണ്ണ റോഡ്, എൻ.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ് റോഡ്, പത്തിരിപ്പാല – കോങ്ങാട് റോഡ്, പാലക്കാട് പൊള്ളാച്ചി റോഡ് എന്നിവയുടെ പാർശ്വഭാഗങ്ങളിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ നിന്നും ഒരു വർഷത്തേക്ക് കായ്ഫലങ്ങൾ എടുക്കുന്നതിനുള്ള അവകാശം ഒക്ടോബർ 18 ന് രാവിലെ 11 ന് ലേലം ചെയ്യും.
1000 രൂപയാണ് നിരതദ്രവ്യം. താല്പര്യമുള്ളവർ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം, പാലക്കാട് എന്ന പേരിലെടുത്ത ഡി.ഡി സഹിതമുള്ള ക്വട്ടേഷനുകൾ ഒക്ടോബർ 16 വൈകിട്ട് നാലിനകം ലഭ്യമാക്കണം.