പഠനം പാതിവഴിയിൽ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവർക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് സൗജന്യമായി തുടർപഠനം നടത്തുന്നതിന് കേരളാ പോലീസ് ഒരുക്കുന്ന ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ഇത്തരം കുട്ടികൾക്ക് അവരുടെ സ്വന്തം ജില്ലയിൽ വിദഗ്ധ പരിശീലനം നൽകും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി കുട്ടികൾ ഹോപ്പ് പദ്ധതിപ്രകാരം പഠിച്ച് വിജയിച്ചിട്ടുണ്ട്. താൽപര്യമുള്ളവർ സ്വദേശത്തെ പോലീസ് സ്റ്റേഷൻ മുഖേനയോ 9497900200 എന്ന ചിരി പദ്ധതിയുടെ ഹെൽപ്പ് ലൈൻ മുഖേനയോ ഒക്ടോബർ 16 നകം രജിസ്റ്റർ ചെയ്യണം.