കോവിഡ് ധനസഹായത്തിന് മുൻപ് അപേക്ഷിച്ചിട്ടും ധനസഹായം ലഭിക്കാത്ത കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾ ഒക്ടോബർ 20 നകം ഓൺലൈനായി www.kmtboard.in ൽ പരാതി നൽകണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ക്ഷേമനിധിയിൽ നിന്നും ആദ്യഗഡു കോവിഡ് ധനസഹായമായ 2000 രൂപ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇവർക്ക് മുമ്പ് ധനസഹായം ലഭിച്ച അക്കൗണ്ടിലേക്ക് തന്നെ 1000 രൂപ കൂടി വിതരണം ചെയ്യും. ഫോൺ: 0495 2966577.
