മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ.ടി.ഐയില്‍ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടറിയേല്‍ അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 18 രാവിലെ 10 മണിക്ക് ഐ.ടി.ഐയില്‍ നടക്കും.

മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ് ട്രേഡിന് ബി-ടെക് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലങ്കില്‍ ഈ ട്രേഡിലുള്ള എന്‍.ടി.സി/എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത.

സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റിന് കൊമേഴ്‌സ്/ആര്‍ട്‌സ് ബിരുദം, ഷോര്‍ട് ഹാന്‍ഡ് ടൈപ്പിംഗ്, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ കൊമേഷ്യല്‍ പ്രാക്ടീസിലുള്ള ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. എന്‍.ടി.സി/എന്‍.എ.സി മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും രണ്ട് തസ്തികളിലേക്കും അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ : 0474 2793714.