തിരുവനന്തപുരം തൈക്കാടുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, മൾട്ടി നാഷണൽ കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസുമായി സംയോജിച്ച് പാലക്കാട് ജില്ലയിലുള്ള പട്ടികജാതി / പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സൗജന്യ തൊഴിൽ പരിശീലന പരിപാടിയും റിക്രൂട്ട്മെന്റും നടത്തുന്നു. യോഗ്യത – ബി.എ / ബി.ബി.എ / ബി.കോം / ബി.എസ്.സി (ഐ.ടിയും കമ്പ്യൂട്ടർ സയൻസും ഒഴികെ) വിഷയത്തിൽ ബിരുദം.
ബി.ടെക്, ബി.സി.എ ബിരുദാനന്തര ബിരുദക്കാർ അപേക്ഷിക്കേണ്ടതില്ല. 2019, 2020 ൽ ബിരുദം നേടിയവരോ 2021 ൽ അവസാന വർഷ ബിരുദ വിദ്യാർഥികളോ ആവണം. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി റഗുലറായി പഠിച്ചവരാകണം. വിദൂര വിദ്യാഭ്യാസം വഴിയുള്ള പഠനം അംഗീകരിക്കില്ല.
യോഗ്യരായവർ വിശദമായ ബയോഡാറ്റയും എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി സർട്ടിഫിക്കറ്റ് (ഒന്നാം, രണ്ടാം വർഷ മാർക്ക് ലിസ്റ്റ്), വരുമാനം- ജാതി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം സബ് റീജിയണൽ എംപ്ലോയ്മെന്റ് നാഷണൽ കരിയർ സർവീസ് സെന്റർ, പട്ടികജാതി / പട്ടികവർഗം, മ്യൂസിക് കോളേജിന് പിറകുവശം, തൈക്കാട്, തിരുവനന്തപുരം – 14 ലോ, cgctvmkerala@gmail.com ലോ അയക്കേണ്ടതാണ്. രേഖകൾ: ഫോൺ: 0471 2332113, 8304009409.