ലീഡ് ബാങ്കിന്റെ നേതൃത്വത്തില് നടന്ന ക്രെഡിറ്റ് ഔട്ട്റീച്ച് പ്രോഗ്രാം ജില്ലാ കലക്ടര് മൃണ്മയി ജോഷി ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് ഡിവിഷണല് മാനേജര് രേണു അധ്യക്ഷയായി. പൊതു-സ്വകാര്യ-സഹകരണ മേഖലകളിലെ 17 ബാങ്കുകള് ഔട്ട്റീച്ച് പ്രോഗ്രാമില് പങ്കെടുത്തു. തുടര്ന്ന് ലോണ് സാന്ക്ഷനുകള് വിതരണം ചെയ്തു. എല്ലാ ബാങ്കുകള്ക്കുമായി പ്രത്യേകം സ്റ്റാളുകള് ഒരുക്കിയിരുന്നു.
പൊതുജനങ്ങളില് നിന്നും ബാങ്ക് ലോണ് അപേക്ഷകള് സ്വീകരിച്ചു. ചന്ദ്രനഗര് ശ്രീപാര്വതി ഓഡിറ്റോറിയത്തില് നടന്ന പരിപാടിയില് ഫിനാന്സ് ഓഫീസര് വി.ആര്. സതീശന്, ലീഡ് ഡിസ്ട്രിക്ട് ഡിവിഷണല് മാനേജര് ആര്.പി ശ്രീനാഥ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല് മാനേജര് അനന്തനാരായണന്, കനറാ ബാങ്ക് ഡിവിഷണല് മാനേജര് എന്.വിദ്യാസാഗര് സംസാരിച്ചു.
സമാപന പരിപാടി പാലക്കാട് മുനിസിപ്പാലിറ്റി ചെയര്പേഴ്സണ് പ്രിയ അജയന് ഉദ്ഘാടനം ചെയ്തു. നബാര്ഡ് അസിസ്റ്റന്റ് ജനറല് മാനേജര് കവിത റാം, ഡി.ഐ.സി ജനറല് മാനേജര് ഗിരീഷ്, കിന്ഫ്ര മാനേജര് മുരളി കൃഷ്ണന്, അഗ്രിക്കള്ച്ചറല് ഡിപ്പാര്ട്ട്മെന്റ് ഡെപ്യുട്ടി ഡയറക്ടര് ഷീന, കനറാബാങ്ക് റീട്ടെയില് അസറ്റ് ഹബ് ഡിവിഷണല് മാനേജര് ഹിമ സുഭാഷ് സംസാരിച്ചു. ഔട്ട്റീച്ച് പ്രോഗ്രം വഴിയുള്ള ലോണുകള് സമാപന ചടങ്ങില് വിതരണം ചെയ്തു.