പാലക്കാട് ജില്ലാ ഇന്ഫര്മേഷന് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്ക്കായി 2021 നവംബര് മുതല് 2022 മാര്ച്ച് വരെയുള്ള കാലയളവിലേക്ക് ഏഴ് പേര്ക്ക് സഞ്ചരിക്കാവുന്ന പുതിയ മോഡല് എ.സി വാഹനം (കാര്) ആവശ്യമുണ്ട്. താത്പര്യമുള്ള വാഹന ഉടമകളില് നിന്നും ജില്ലാ ഇന്ഫര്മേഷന് ഓഫീസര് ടെന്ഡര് ക്ഷണിച്ചു. വാഹനത്തിന് ഏഴ് വര്ഷത്തിലധികം കാലപഴക്കം പാടില്ല. പ്രതിമാസം 1500 കിലോമീറ്റര് വരെ ഓടുന്നതിന് 27000 രൂപയാണ് വാടക. ടെന്ഡര് ഫോറം ഒക്ടോബര് 18, 20, 21 തിയ്യതികളില് ജില്ലാ ഇന്ഫര്മേഷന് ഓഫീസില് നിന്ന് രാവിലെ 10 മുതൽ 5 മണി വരെയുള്ള സമയം വിതരണം ചെയ്യും.
പൂരിപ്പിച്ച ടെന്ഡറുകള് ഒക്ടോബര് 23 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് 3.30 ന് ടെന്ഡര് തുറക്കും. പൂരിപ്പിച്ച ടെന്ഡര് ഫോറത്തിനൊപ്പം ഡ്രൈവറുടെ ലൈസന്സ്, വാഹന പെര്മിറ്റ്, ആര്.സി ബുക്ക്, ഇന്ഷുറന്സ്, പൊലൂഷന് സര്ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ലഭ്യമാക്കണം. കൂടുതല് വിവരങ്ങൾ സിവില് സ്റ്റേഷനില് പ്രവര്ത്തിക്കുന്ന ജില്ലാ ഇന്ഫര്മേഷന് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്: 0491 2505329.