ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്‍ ഓടനാവട്ടം കുടവട്ടൂര്‍ സ്വദേശി എച്ച്. വൈശാഖിന് ജന്മനാടിന്റെ വിട. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ പുഷ്പചക്രം അര്‍പ്പിച്ചു.
മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, സുരേഷ് ഗോപി, പി.എസ് സുപാല്‍ എം.എല്‍.എ, മുന്‍ മന്ത്രി ജെ. മേഴ്സികുട്ടിയമ്മ, മുന്‍ എം.എല്‍.എ. പി. അയിഷാപോറ്റി, കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹര്‍ഷകുമാര്‍, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിനോജ്, എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടില്‍, പുനലൂര്‍ ആര്‍.ഡി.ഒ. ബി. ശശി കുമാര്‍, കൊട്ടാരക്കര തഹസീല്‍ദാര്‍ ജി. നിര്‍മ്മല്‍ കുമാര്‍, മറ്റ് സാമൂഹിക, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഭൗതികശരീരം കുടവട്ടൂര്‍ എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം പൂര്‍ണ ഔദ്യോഗിക സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
