കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ രണ്ട് കേസുകള്‍ക്ക് പിഴ ചുമത്തി. ചടയമംഗലം, ചിതറ, കരീപ്ര, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, കൊട്ടാരക്കര, കുളക്കട, കുമ്മിള്‍, മൈലം, നെടുവത്തൂര്‍, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ രണ്ട് കേസുകള്‍ക്ക് പിഴ ഈടാക്കുകയും 97 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. പത്തനാപുരം താലൂക്കിലെ പിറവന്തൂര്‍, പുന്നല, പട്ടാഴി എന്നിവിടങ്ങളില്‍ 11 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
