ജില്ലയില്‍ 590 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 726 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 585 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 99 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍
കരുനാഗപ്പള്ളി -16,
പരവൂർ -14, പുനലൂർ-13 , കൊട്ടാരക്കര -ഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ ചിതറ -25, നെടുമ്പന- 21, പത്തനാപുരം, ചാത്തന്നൂർ എന്നിവിടങ്ങളിൽ 18 വീതവും പൂതക്കുളം -17, മയ്യനാട് -16, പൂയപ്പള്ളി, തലവൂർ,ചിറക്കര ഭാഗങ്ങളിൽ 13 വീതവും കല്ലുവാതുക്കൽ- 12, പിറവന്തൂർ- 11, പട്ടാഴി വടക്കേക്കര, കടയ്ക്കൽ, കിഴക്കേകല്ലട മേഖലകളിൽ പത്ത് വീതവും മേലില,പനയം നിലമേൽ, കുമ്മിൾ ഭാഗങ്ങളിൽ ഒമ്പത് വീതവും പെരിനാട്, പവിത്രേശ്വരം, തൃക്കോവിൽവട്ടം, ഏരൂർ,കുണ്ടറ പ്രദേശങ്ങളിൽ എട്ടു വീതവും ശാസ്താംകോട്ട, ഇട്ടിവ മേഖലകളിൽ ഏഴ് വീതവും ഇളമ്പള്ളൂർ, ശൂരനാട്, മൈനാഗപ്പള്ളി, പന്മന, പട്ടാഴി, ഉമ്മന്നൂർ, നെടുവത്തൂർ പ്രദേശങ്ങളിൽ ആറു വീതവും വെട്ടിക്കവല, വിളക്കുടി, തേവലക്കര, ചവറ, കുന്നത്തൂർ, കരവാളൂർ, ആദിച്ചനെല്ലൂർ, അഞ്ചൽ ഭാഗങ്ങളിൽ അഞ്ച് വീതവും വെളിനല്ലൂർ,തഴവ, കരീപ്ര,ഓച്ചിറ, എഴുകോൺ പ്രദേശങ്ങളിൽ നാലു വീതവും വെളിയം, മൺട്രോത്തുരുത്ത്, പേരയം, തെന്മല, കൊറ്റങ്കര, കുളത്തുപ്പുഴ, ഇളമാട് അലയമൺ പ്രദേശങ്ങളിൽ
മൂന്ന് വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.