ഇടുക്കി ഇടുക്കി ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ അയ്യപ്പന്‍ കോവിലില്‍ കയാക്കിങ് ഫെസ്റ്റിവല്‍ ഇന്ന് ആരംഭിച്ചു. നാളെയും ഞായറാഴ്ചയും ഫെസ്റ്റിവല്‍ ഉണ്ടായിരിക്കും. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. അയ്യപ്പന്‍കോവിലിനെ കേരളത്തിന്റെയും ഇന്ത്യയുടെയും ടൂറിസം മാപ്പിലേക്ക് ഉയര്‍ത്തി കൊണ്ട് വരാന്‍ സാധിക്കുമെന്ന് എംഎല്‍എ പറഞ്ഞു. സംസ്ഥാനം നേരിട്ട് കൊണ്ടിരിക്കുന്ന കോവിഡ് പ്രതിസന്ധികളെ മികച്ച ടൂറിസം പദ്ധതികള്‍ നടപ്പിലാക്കി തരണം ചെയ്യാന്‍ സാധിക്കും. ഫെസ്റ്റിവല്‍ നടപ്പിലാക്കാന്‍ മുന്‍കൈ എടുത്ത എല്ലാവരെയും യോഗത്തില്‍ എം എല്‍ എ അഭിനന്ദിച്ചു. പരിപാടിയില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ഭരണകൂടം, ഡിടിപിസി, അയ്യപ്പന്‍ കോവില്‍ – കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്തുകള്‍, കെഎസ്ഇബി, വനം വകുപ്പ് തുടങ്ങിയവരാണ് ഫെസ്റ്റിവലിന്റെ പങ്കാളികള്‍. അഡ്വഞ്ചര്‍ ടൂറിസം രംഗത്ത് അന്തര്‍ദേശീയ ശ്രദ്ധ നേടാന്‍ കഴിയുന്ന കായിക വിനോദമാണിത്. ഒറ്റയ്ക്കും രണ്ടാള്‍ വീതവും സാഹസിക യാത്ര ചെയ്യാന്‍ കഴിയുന്ന കയാക്കുകളാണ് അയ്യപ്പന്‍ കോവിലില്‍ സജ്ജീകരിച്ചിരിക്കുന്നത്. ആഘോഷ വേദിയായ അയ്യപ്പന്‍കോവില്‍ തൂക്കു പാലത്തിന് സമീപം റജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടാകും. കയാക്കിങ്ങിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അയ്യപ്പന്‍ കോവില്‍ – കാഞ്ചിയാര്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇവിടെ നടപ്പിലാക്കും. കായിക വിനോദം ജില്ലയില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കയാക്കിങ്ങിന് ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിവലില്‍ ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ , കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ആശ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ വിനോദ്,കാഞ്ചിയാര്‍ പഞ്ചായത്ത് അംഗം സാലി ജോളി, ഡിടിപിസി സെക്രട്ടറി ഗിരീഷ് പിഎസ്, എഎല്‍ ബാബു, വിജയമ്മ ജോസഫ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.