കൊല്ലം :ജില്ലയിൽ ഇന്ന് 606 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 690 പേർ രോഗമുക്തി നേടി. സമ്പർക്കം മൂലം 596 പേർക്കും 10 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപ്പറേഷനിൽ 92 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ പുനലൂർ-12, കരുനാഗപ്പളളി, കൊട്ടാരക്കര എന്നിവിടങ്ങളിൽ 11 വീതവും പരവൂർ എട്ട് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളിൽ കല്ലുവാതുക്കൽ-31, വെളിനല്ലൂർ-25, ചിറക്കര, അഞ്ചൽ എന്നിവിടങ്ങളിൽ 24 വീതവും ചിതറ-18, കടയ്ക്കൽ-16, തൊടിയൂർ-15, തഴവ-14, പത്തനാപുരം, കുലശേഖരപുരം, പൂതക്കുളം ഭാഗങ്ങളിൽ 12 വീതവും ഓച്ചിറ, കുളക്കട, തൃക്കോവിൽവട്ടം പ്രദേശങ്ങളിൽ 11 വീതവും ആദിച്ചനല്ലൂർ, ക്ലാപ്പന, ഏരൂർ, മയ്യനാട് ഭാഗങ്ങളിൽ 10 വീതവും ചാത്തന്നൂർ-ഒമ്പത്, കരവാളൂർ, കുണ്ടറ, ശൂരനാട് വടക്ക്, നെടുമ്പന, മേലില എന്നിവിടങ്ങളിൽ എട്ട് വീതവും ഇടമുളയ്ക്കൽ, ഇളമാട് , കരീപ്ര, പേരയം പ്രദേശങ്ങളിൽ ഏഴ് വീതവും കുന്നത്തൂർ, കൊറ്റങ്കര, ചവറ, തലവൂർ, എഴുകോൺ എന്നിവിടങ്ങളിൽ ആറ് വീതവും പൂയപ്പളളി, പവിത്രേശ്വരം, വെട്ടിക്കവല പ്രദേശങ്ങളിൽ അഞ്ച് വീതവും കുളത്തൂപ്പുഴ, തേവലക്കര, നെടുവത്തൂർ, പിറവന്തൂർ, പോരുവഴി, ശാസ്താംകോട്ട, കിഴക്കേകല്ലട, ഉമ്മന്നൂർ, ഇളമ്പള്ളൂർ, ഇട്ടിവ, വിളക്കുടി ഭാഗങ്ങളിൽ നാല് വീതവും കുമ്മിൾ, ചടയമംഗലം, നിലമേൽ, പട്ടാഴി, പന്മന, മൈനാഗപ്പളളി, വെളിയം പ്രദേശങ്ങളിൽ മൂന്ന് വീതവും മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.