ആലപ്പുഴ: ജില്ലയില്‍ 543 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 524 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 9.92 ശതമാനമാണ്.

572 പേര്‍ രോഗമുക്തരായി. നിലവില്‍ 4515 പേര്‍ ചികിത്സയിലും കഴിയുന്നു.