ഏതു ദുരന്തത്തെയും നേരിടാൻ സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സജ്ജമാണെന്ന് മന്ത്രി കെ രാജൻ. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൻറെ ദുരന്തനിവാരണ സേന ഉദ്ഘാടനം ചെ
യ്യുകയായിരുന്നു അദ്ദേഹം. 2018ലെ പ്രളയ ദുരന്തത്തിൽ ഉണ്ടായ പാഠമുൾക്കൊണ്ട് പുറത്തിറക്കിയ ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തിൽ അപകട സ്ഥലങ്ങൾ കണ്ടെത്തുക മാത്രമല്ല അവിടെ ഇനിയും ഉണ്ടാകാവുന്ന പ്രശ്നങ്ങൾ നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും സർക്കാർ പൂർത്തിയാക്കിയതായി മന്ത്രി പറഞ്ഞു. ഈ സമയത്ത് രാഷ്ട്രീയവും ജാതി മത ചിന്തകളും മറന്ന് ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റോജി എം ജോൺ എം എൽ എ അധ്യക്ഷനായി.
ബെന്നി ബഹനാൻ എംപി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി , വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി ജോയ്. മുൻ എം എൽ എ പി.ജെ ജോയ് , അങ്കമാലി മുനി. ചെയർമാൻ റജി മാത്യു ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഒ. ജോർജ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൻറെ ദുരന്തനിവാരണ സേന മന്ത്രി കെ .രാജൻ ഉദ്ഘാടനം ചെയ്യുന്നു.