തവിഞ്ഞാല്‍: തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട്, ആറോല, വട്ടോളി, പേരിയ, കാട്ടി മൂല തുടങ്ങിയ സ്ഥലങ്ങളിലെ കാലവര്‍ഷ കെടുതി, കൃഷി നാശ പ്രദേശങ്ങള്‍ ജില്ലാ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് അധികാരികള്‍ക്കൊപ്പം സന്ദര്‍ശിച്ചു. ആയിരകണക്കിന് നേന്ത്രവാഴകളും ഇഞ്ചി കൃഷിയും പൂര്‍ണ്ണമായി നശിച്ചതായി സംഘം വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ്, തവിഞ്ഞാല്‍ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമതി അദ്ധ്യക്ഷന്‍ എന്‍.ജെ ഷജിത്ത്, വാര്‍ഡ് അംഗങ്ങളായ സിന്ധു, സല്‍മ മോയിന്‍, എല്‍സി തോമസ്, കൃഷി അസിസ്റ്റന്റ് അഷറഫ് വലിയ പീടികയില്‍ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.