കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സ്ത്രീ സൗഹൃദ ഇടം ആരംഭിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി കൗണ്‍സിലിംഗ്, ബോധവല്‍ക്കരണ ക്ലാസുകള്‍, വിവിധ കേമ്പുകള്‍ തുടങ്ങിയവ ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ വഴി നടപ്പിലാക്കും. ആഴ്ചയില്‍ രണ്ടു ദിവസം കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍, സ്‌നേഹിത തുടങ്ങിയവരുടെ സേവനം ഇവിടെ നല്‍കും. കുടുംബശ്രീ സംസ്ഥാന മിഷന്‍ സാമൂഹ്യ വികസന പ്രോഗ്രാം ഓഫീസര്‍ ജീ.എസ് അമൃത ഉദ്ഘാടനം നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ അദ്ധ്യക്ഷ സനിത ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത മുഖ്യഭാഷണം നടത്തി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എ ഹാരിസ് , കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ അജിത, സി.ഡി.എസ് അദ്ധ്യക്ഷ സഫിയ, എന്‍.യു.എല്‍.എം മാനേജര്‍ നിഷ, ജന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ വി. ജയേഷ് തുടങ്ങിയവര്‍ സംസാരിച്ചു.