കോര്‍പറേഷന്‍ മേഖലയില്‍ കനത്ത മഴയില്‍ ദുരിതത്തിലായവര്‍ക്ക് ആവശ്യമായ സഹായവും അവശ്യവസ്തുക്കളും എത്തിക്കുന്നുവെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. വെള്ളക്കെട്ട് പ്രദേശങ്ങളില്‍ കഴിയുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി വരികയാണ്. അഗ്നിസുരക്ഷാ സേനയുടെ സഹായത്തോടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം വറ്റിക്കുന്നതിനും നടപടിയായി. ഭക്ഷണവും കുടിവെള്ളവും തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ ദുരിതബാധിതര്‍ക്ക് എത്തിച്ചു നല്‍കുന്നതിന് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കോര്‍പറേഷനിലെ വിവിധ ഉദ്യോഗസ്ഥരെയും ദുരന്ത പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചു.

വാര്‍ഡുകളിലെല്ലാം അതത് ജനപ്രതിനിധികള്‍ ജാഗ്രതയിലാണ് എന്നും വ്യക്തമാക്കി.
കോയിക്കല്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ മേയര്‍ വിലയിരുത്തി. അവശ്യവസ്തുക്കളും മരുന്നും ഉള്‍പ്പടെ ക്യാമ്പില്‍ കഴിയുന്നവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി എത്തിക്കുന്നതിന് നിര്‍ദ്ദേശവും നല്‍കി.