ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള ജില്ലാ ജാഗ്രത സമിതി എന്ന പ്രോജക്ടിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തില്‍ വച്ച് വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് നടത്തും.  മികച്ച കുടുംബാന്തരീക്ഷം സൃഷ്ടിക്കുക, ദാമ്പത്യ പ്രശ്നങ്ങള്‍ തര്‍ക്കങ്ങള്‍ എന്നിവ ഒഴിവാക്കുക, ദമ്പതികളില്‍ നല്ല രക്ഷകര്‍തൃത്വം വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രോജക്ട് രൂപകല്‍പ്പന ചെയ്തിട്ടുളളത്.

പ്രഗത്ഭരടങ്ങിയ വിദഗ്ദ്ധ സമിതി മൂന്നു ദിവസം രാവിലെ 10 മുതല്‍ അഞ്ച് വരെ നടത്തുന്ന സെക്ഷനില്‍ കല്യാണം നിശ്ചയിച്ചുട്ടുളളവര്‍ക്കും, കല്യാണം കഴിഞ്ഞ് ആറു മാസം പൂര്‍ത്തിയാക്കാത്ത ദമ്പതികള്‍ക്കും ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാം.  തിരുവനന്തപുരം ജില്ലാ വനിത ശിശുവികസന ഓഫിസര്‍, ജില്ലാ വനിത ശിശുവികസന ഓഫിസ്, പൂജപ്പുര, തിരുവനന്തപുരം എന്നവിലാസത്തിലോ, msktvm20@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ നവംബര്‍ 11നം അപേക്ഷിക്കണം.