ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലേക്കുള്ള പുതിയ ആംബുലന്‍സ് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ആശുപത്രി അധികൃതര്‍ക്ക് കൈമാറി. ചിറ്റൂര്‍ എം.എല്‍.എ യുടെ 2020- 2021,2021-2022 സാമ്പത്തിക വര്‍ഷങ്ങളിലെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 15,54,612രൂപ ചെലവഴിച്ചാണ് ആംബുലന്‍സ് വാങ്ങിയത്. പരിപാടിയില്‍ ചിറ്റൂര്‍- തത്തമംഗലം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കവിത,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുരുകദാസ് എന്നിവര്‍ പങ്കെടുത്തു.