കോട്ടയം: കാഞ്ഞിരപ്പള്ളി, പള്ളം ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ള തൊഴിൽ രഹിതരായവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ വിരമിച്ച വെറ്ററിനറി ഡോക്ടർമാരെ പരിഗണിക്കും. താൽപര്യമുളളവർ ബയോഡാറ്റ,
യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 22നു രാവിലെ 11.30ന് കോട്ടയം കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. ഫോൺ: 0481 2563726.