കൊല്ലം കോര്‍പ്പറേഷന് സ്വന്തമായി രണ്ട് ആംബുലന്‍സുകള്‍ കൂടി. എം.എല്‍.എമാരായ എം. നൗഷാദ്, എം. മുകേഷ് എന്നിവരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25, 18 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഇവ ലഭ്യമാക്കിയത്. –
കോര്‍പറേഷന്‍ അങ്കണത്തില്‍ ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫ് എം.എല്‍.എമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. താക്കോല്‍ മേയര്‍ പ്രസന്ന ഏണസ്റ്റിന് കൈമാറി.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ജി. ഉദയകുമാര്‍, എസ്. ഗീതാകുമാരി, എസ്. ജയന്‍, എ.കെ സവാദ്, യു. പവിത്ര, എസ്. സവിതാദേവി, ഹണി തുടങ്ങിയവര്‍ പങ്കെടുത്തു.