മലപ്പുറം: ജില്ലാ ജൂഡോ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ ജില്ലാ ചാമ്പ്യന്‍ഷിപ്പ് ഒക്‌ടോബര്‍ 25 ന് മലപ്പുറം ഇന്ദിര പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ കേഡറ്റ് എന്നീ വിഭാഗങ്ങളില്‍ പുരുഷ-വനിതാ മത്സരങ്ങള്‍ ഉണ്ടായിരിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള കായിക താരങ്ങള്‍ സ്വന്തം ക്ലബ് അഥവ സ്ഥാപനങ്ങള്‍ മുഖേന ഒക്‌ടോബര്‍ 22 നകം സെക്രട്ടറി, മലപ്പുറം ജില്ലാ ജൂഡോ അസോസിയേഷന്‍, സ്‌പോര്‍ടസ്് പ്രമോഷന്‍ അക്കാദമി, മഞ്ചേരി 676 121 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ മിനിമം ബെല്‍റ്റ് ടെസ്റ്റ് പാസായിരിക്കണം. ഫോണ്‍: 8129587576
