ഒക്ടോബർ 19 ചൊവ്വാഴ്ച  നറുക്കെടുക്കേണ്ട സ്ത്രീശക്തി  ടട283 ഭാഗ്യക്കുറി നറുക്കെടുപ്പ് 24ന് ഉച്ചകഴിഞ്ഞു മൂന്ന് മണിയിലേക്ക് മാറ്റിയതായി ലോട്ടറി ഡയറക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം ലോട്ടറി വിൽപ്പന തടസ്സപ്പെട്ട സാഹചര്യത്തിലാണ് നറുക്കെടുപ്പ് മാറ്റിയത്.