കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം പത്തില്‍ കൂടുതലായ ജില്ലയിലെ തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 സമ്പൂര്‍ണ ലോക്ക് ഡൗണായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 17 വരെയുള്ള പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം കണക്കിലെടുത്താണ് ഉത്തരവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ചുവടെയുള്ള പട്ടികയില്‍ ഉള്‍പ്പെടാത്ത മറ്റ് പ്രദേശങ്ങളില്‍ ഒക്ടോബര്‍ 11 ന് പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചിട്ടുണ്ട്.

*സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്ത് വാർഡ് –
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത്

*വാര്‍ഡ് നമ്പര്‍ – 12

*ഡബ്ല്യൂ.ഐ.പി.ആര്‍ – 10.49