കേരള ലീഗൽ സർവീസസ് അതോറിറ്റി, നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാൻ ഇന്ത്യ നിയമ ബോധവൽക്കരണ ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി പാലക്കാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ കാമ്പയിൻ കെൽസ ചെയർമാൻ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ ഡോ. ബി. കലാം പാഷ അധ്യക്ഷനായി. ജസ്റ്റിസ് വിനോദ് ചന്ദ്രൻ എല്ലാ കുടുംബശ്രീ അംഗങ്ങൾക്കും വിദ്യാർത്ഥികൾക്കും സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ജില്ലാ കലക്ടർ മൃൺമയി ജോഷി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി വി.ജി അനുപമ, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ പി. പി സൈദലവി, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ സൈദലവി, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.കെ.സുധീർ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി അഡ്വ.വിജയ നിയമ ബോധവത്കരണ ക്ലാസ് നൽകി.

തുടർന്ന് സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും പകരം പുസ്തകങ്ങൾ പരസ്പരം കൈമാറി വിവാഹിതരായ സുഹറയേയും ഭർത്താവിനെയും പരിപാടിയിൽ ആദരിച്ചു.