വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പരമാവധി ചെറുകിട വൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. കുമ്പനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട വൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. പള്ളിവാസല്‍ പോലുള്ള ചില പദ്ധതികള്‍ക്ക് തര്‍ക്കങ്ങളുണ്ട്. ഇതെല്ലാം സജീവ പരിഗണനയിലാണ്.
സൗരോര്‍ജ ഉത്പാദനത്തിലേക്ക് ജനങ്ങള്‍ എല്ലാവരും വരണം. ജനങ്ങള്‍ക്ക് സൗരോര്‍ജ ഉത്പാദന പ്രക്രിയയില്‍ കെഎസ്ഇബിക്കൊപ്പം പങ്കാളിയാകാം. ജനങ്ങള്‍ ഉത്പാദിപ്പിക്കുന്ന സൗരോര്‍ജ വൈദ്യുതി കെഎസ്ഇബി വിലയ്ക്ക് എടുക്കും. റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന ന്യായമായ വില നല്‍കും. സൗരോര്‍ജ പദ്ധതി ആവശ്യമെങ്കില്‍ കെഎസ്ഇബി സ്ഥാപിച്ചു നല്‍കും. ഇതു സംബന്ധിച്ച് കരാറും ധാരണയും ഉണ്ടാക്കും. ജനങ്ങള്‍ക്ക് സുവര്‍ണാവസരമാണുള്ളത്. വീടിനു മുകളില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് കഴിവും സൗകര്യവുമുള്ളവരാണ് പത്തനംതിട്ടയില്‍ ഉള്ളത്. ഊര്‍ജ ഉത്പാദനത്തില്‍ ഏറ്റവും ലാഭകരമായ മാര്‍ഗം ജലവൈദ്യുതിയാണ്. എന്നാല്‍, എതിര്‍പ്പു മൂലം ഇത്തരം പദ്ധതികള്‍ക്ക് സാധ്യതയില്ല. ആതിരപ്പള്ളി പദ്ധതിക്ക് എല്ലാ അനുമതിയുമുണ്ട്. ടെന്‍ഡര്‍ ചെയ്തു തുടങ്ങിയാല്‍ മതി. പക്ഷേ, എല്ലായിടത്തുനിന്നും എതിര്‍പ്പാണ്. പക്ഷേ, എല്ലാവര്‍ക്കും ഊര്‍ജം വേണം. ഇത് ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് കെഎസ്ഇബി സ്വീകരിക്കുന്നത്. പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് പരിശ്രമിക്കുന്നുണ്ട്.
കെഎസ്ഇബി ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷം പേരും നന്നായി പ്രവര്‍ത്തിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടുവര്‍ഷക്കാലളവില്‍ വൈദ്യുതി രംഗത്ത് സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റമാണ് ഉണ്ടായതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. രാജ്യത്ത് ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമാകാന്‍ കേരളത്തിന് കഴിഞ്ഞു. വനത്തിനുള്ളിലെ ആദിവാസി കുടികളില്‍ വരെ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കാനായി. ജനങ്ങളുടെ ആഗ്രഹം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നയാളാണ് വൈദ്യുതി മന്ത്രി എം.എം. മണി. വേനല്‍ക്കാലത്ത് പവര്‍കട്ട് ഒഴിവാക്കുന്നതിനും വൈദ്യുത പ്രതിസന്ധിയെ നേരിടുന്നതിനും കെഎസ്ഇബിക്കു കഴിഞ്ഞു. കുമ്പനാട്-ഓതറ റോഡ് ഉന്നത നിലവാരത്തില്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇതേ പോലെ ആറാട്ടുപുഴ-കുമ്പനാട് റോഡും ഉന്നതനിലവാരത്തില്‍ നവീകരിക്കുന്നതിന് ഭരണാനുമതി ആയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ഷോപ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ. അനന്തഗോപന്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ മാത്യൂസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മോന്‍സി കിഴക്കേടത്ത്, ഗീതാ അനില്‍കുമാര്‍, റെനി സനല്‍, ഗ്രാമപഞ്ചായത്തംഗം സണ്ണി ചെള്ളേത്ത്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ബിജു വര്‍ക്കി, വിക്ടര്‍ ടി തോമസ്, അനീഷ് വരിക്കണ്ണാമല, ബിജി ജോര്‍ജ്, ബി. ഉണ്ണിക്കൃഷ്ണന്‍, ബേബി തോമസ്, കരിമ്പനാക്കുഴി ശശിധരന്‍ നായര്‍, ഒ.ജെ. തോമസ്, വാളകം ജോണ്‍, കെഎസ്്ഇബി ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടര്‍ പി. കുമാരന്‍, ഡിസ്ട്രിബ്യൂഷന്‍ സൗത്ത് ചീഫ് എന്‍ജിനിയര്‍ ജി. മോഹനനാഥ പണിക്കര്‍, ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ ശോശാമ്മ കുരുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു.