കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കുടുംബശ്രീ മിഷൻ സംവിധാനങ്ങൾ വഴി കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൻ്റെ നൈപുണ്യ പരിശീലന വിഭാഗം നടപ്പിലാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത പദ്ധതിയുടെ ഭാഗമായി റീട്ടെയിൽ സ്റ്റോർ മാനേജർ കോഴ്സിൽ വനിതകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന പ്രകാരം നടത്തുന്ന കോഴ്സിൻ്റെ കാലാവധി ആറു മാസമാണ്. 18നും 35നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് ആണ് പ്രവേശനം. താമസവും ഭക്ഷണവും സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 9496319506, 9567411052.