ജില്ലയില്‍ ഇന്ന്(19/10/2021) 521 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 541 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നുമെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേർക്കും സമ്പര്‍ക്കം വഴി 512 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 114 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂർ- 22,
പരവൂർ – 16, കൊട്ടാരക്കര -പത്ത്, കരുനാഗപ്പള്ളി -ഒൻപത് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളിൽ പത്തനാപുരം, ഉമ്മന്നൂർ ഭാഗങ്ങളിൽ 15 വീതവും ചാത്തന്നൂർ, കല്ലുവാതുക്കൽ പ്രദേശങ്ങളിൽ 13 വീതവും വെളിനല്ലൂർ, ചടയമംഗലം എന്നിവിടങ്ങളിൽ 12 വീതവും തഴവ -11, കടയ്ക്കൽ,അഞ്ചൽ മേഖലകളിൽ പത്ത് വീതവും എഴുകോൺ- ഒൻപത്, കിഴക്കേകല്ലട, വെളിയം,പൂതക്കുളം, നെടുവത്തൂർ, കുളത്തുപ്പുഴ, കുലശേഖരപുരം, ഓച്ചിറ ഭാഗങ്ങളിൽ എട്ട് വീതവും പേരയം,കൊറ്റങ്കര, ഇട്ടിവ, ഇടമുളയ്ക്കൽ എന്നിവിടങ്ങളിൽ ഏഴു വീതവും പെരിനാട്, തൊടിയൂർ,ചിതറ, ഏരൂർ പ്രദേശങ്ങളിൽ ആറ് വീതവും മൈലം, മൈനാഗപ്പള്ളി, പിറവന്തൂർ, പവിത്രേശ്വരം,പന്മന, നിലമേൽ,കുമ്മിൾ, കുളക്കട എന്നിവിടങ്ങളിൽ അഞ്ചു വീതവും ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പോരുവഴി, തൃക്കോവിൽവട്ടം, ചവറ, കരീപ്ര, കരവാളൂർ,ഇളമാട്, ആദിച്ചനെല്ലൂർ, അലയമൺ ഭാഗങ്ങളിൽ നാലു വീതവും ശാസ്താംകോട്ട, പടിഞ്ഞാറേകല്ലട, പട്ടാഴി, ക്ലാപ്പന, കുണ്ടറ, ഇളമ്പള്ളൂർ മേഖലകളിൽ മൂന്ന് വീതവും ആണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.