കോവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്ക് തല സ്ക്വാഡ് പരിശോധനയിൽ മൂന്ന് കേസുകൾക്ക് പിഴചുമത്തി.
കൊട്ടാരക്കര, ഇളമാട്, കരീപ്ര, എഴുകോൺ, ഇട്ടിവ, കുളക്കട, മൈലം, നെടുവത്തൂർ,നിലമേൽ, വെളിനല്ലൂർ എന്നിവിടങ്ങളിലെ പരിശോധനയിൽ ഒരു സ്ഥാപനത്തിന് പിഴ ചുമത്തി. 70 എണ്ണത്തിന് താക്കീത് നൽകി. കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളിലെ പരിശോധനയിൽ ഒരു കേസിന് പിഴ ചുമത്തി. ഏഴ് എണ്ണത്തിന് താക്കീതു നൽകി. കരുനാഗപ്പള്ളി ടൗണിൽ നടത്തിയ പരിശോധനയിൽ ഒരു കേസിന് പിഴ ചുമത്തുകയും അഞ്ച് എണ്ണത്തിന് താക്കീത് നൽകുകയും ചെയ്തു.
പുനലൂർ, വാളക്കോട് എന്നിവിടങ്ങളിൽ ഡെപ്യൂട്ടി തഹസിൽദാർ അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അഞ്ച് കേസുകൾക്ക് താക്കീത് നൽകി.