പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും പഞ്ചായത്തുകളുടെ ബില്ലുകള്‍ ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ തയ്യാറാക്കുന്നതിനുമായി ഒരു പ്രോജക്ട് അസ്സിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്ഷ്യല്‍ പ്രാക്ടീസ് /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ഡിപ്ലോമ ഇന്‍ കമ്പ്യട്ടര്‍ ആപ്ലിക്കേഷനോ പി.ജി. ഡിപ്ലോമ ഇന്‍ കമ്പ്യൂൂട്ടര്‍ ആപ്ലിക്കേഷനോ പാസായവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18 നും 30 നും മധ്യേ. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവുണ്ട്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 20ന് വൈകീട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷിക്കണം.