ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 25 വൈകീട്ട് അഞ്ച് മണിക്കകം റശീസഴെറ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍ പി.ഒ. കാസര്‍കോട്, 671121 എന്ന വിലാസത്തില്‍ തപാലിലോ ലഭിക്കണം.

കൂടിക്കാഴ്ച ഒക്ടോബര്‍ 29ന് രാവിലെ 11 മണിക്ക് കളക്ടറേറ്റിന് സമീപം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ ഡിജിറ്റല്‍ എസ്.എല്‍.ആര്‍/ മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496003201