മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 22ന് രാവിലെ 10.30ന് മടിക്കൈ പഞ്ചായത്ത് ഓഫീസില്‍. സംസ്ഥാന സാങ്കേതിക കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന ത്രിവത്സര ഡിപ്ലോമ ഇന്‍ കൊമേഴ്ഷ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ഡിപ്ലോമ ഇന്‍ കമ്പ്യട്ടര്‍ ആപ്ലിക്കേഷനോ, പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂൂട്ടര്‍ ആപ്ലിക്കേഷനോ പാസായവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18 നും 30 നും മധ്യേ. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവുണ്ട്. ഫോണ്‍: 04672240680