കാസര്‍കോട് ഫോറസ്റ്റ് റെയിഞ്ചിലെ പള്ളം ലോഗ്‌പോണ്ട് ഡിപ്പോയിലുള്ള 29 തെങ്ങുകളില്‍ നിന്നും നാളികേരം മൂന്നു വര്‍ഷത്തേക്ക് ശേഖരിക്കാനുള്ള അവകാശം ഒക്ടോബര്‍ 25ന് വൈകീട്ട് മൂന്നിന് കാസര്‍കോട്് റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ നടക്കും.

ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സ്ഥിരമേല്‍വിലാസം തെളിയിക്കുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റോ, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡോ നിരതദ്രവ്യം 1000 രൂപ കെട്ടിവെക്കുന്നതിന് മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്നും (ഫോണ്‍ : 04994 256119), കാസര്‍കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ നിന്നും (ഫോണ്‍ : 04994 225072) ലഭിക്കും.