കോവിഡ്-19 രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) 10ന് മുകളില്‍ വരുന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ നാല് വാര്‍ഡുകളെ ഒക്ടോബര്‍ 19 മുതല്‍ 25 വരെ കണ്‍ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു.

ഒക്ടോബര്‍ 11 മുതല്‍ 17 വരെ ഡബ്ല്യുഐപിആര്‍ 10 ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപനങ്ങള്‍:
നീലേശ്വരം നഗരസഭ-വാര്‍ഡ് എട്ട്, ഡബ്ല്യുഐ.പി.ആര്‍ 10.97, കയ്യൂര്‍-ചീമേനി പഞ്ചായത്ത്- വാര്‍ഡ് 10, ഡബ്ല്യുഐ.പി.ആര്‍ 22.10, വെസ്റ്റ് എളേരി-വാര്‍ഡ് 10, ഡബ്ല്യുഐ.പി.ആര്‍ 14.55, ബേഡഡുക്ക- വാര്‍ഡ് 10, ഡബ്ല്യുഐ.പി.ആര്‍ 14.23

മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണ്‍

അഞ്ചിലധികം ആക്ടീവ് കേസുകള്‍ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച വെസ്റ്റ് എളേരി പഞ്ചായത്തിലെ വാര്‍ഡ് ഒമ്പത്, കുട്ടിത്താനി പ്രദേശത്തെ ഒക്ടോബര്‍ 19 മുതല്‍ 25 വരെ മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണാക്കി.

നിയന്ത്രണങ്ങള്‍

*കണ്‍ടെയിന്‍മെന്റ്/മൈക്രോ കണ്‍ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക, കാര്‍ഷിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സര്‍വീസ് മാത്രം) , അക്ഷയ ജനസേവനകേന്ദ്രങ്ങള്‍ എന്നിവയക്ക് രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി വരെയും ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.

*കണ്‍ടെയിന്‍മെന്റ്/മൈക്രോ കണ്‍ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള പോക്കു വരവ് നിയന്ത്രിതമാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.

*സര്‍ക്കാര്‍ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകള്‍ കണ്‍ടെയിന്‍മെന്റ്/മൈക്രോ കണ്‍ടെയിന്‍മെന്റ് സോണ്‍ ബാധകമാക്കാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് നടത്താവുന്നതാണ്.


സര്‍ക്കാര്‍ തീരുമാനപ്രകാരം നല്‍കുന്ന അധിക ഇളവുകള്‍

*മ്യൂസിയങ്ങള്‍, സ്മാരകങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ 2021 ഒക്ടോബര്‍ 25 മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാവുന്നതാണ്. രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാകും പ്രവേശനം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ആയിരിക്കണം.
*കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് ഇതുവരെ സ്വീകരിക്കാത്തവര്‍, പതിനെട്ടു വയസ്സ് പൂര്‍ത്തിയാകാത്തവര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസുകളില്‍ നേരിട്ട് ഹാജരാകുവാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇവരുടെ മാതാപിതാക്കള്‍ രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ആണെന്ന് കോളേജ് അധികൃതര്‍ ഉറപ്പുവരുത്തേണ്ടതാണ്.