പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം, നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമ സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമുള്ള സഹായ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്ഷ്യല്‍ പ്രാക്ടീസ് /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ഡിപ്ലോമ ഇന്‍ കമ്പ്യട്ടര്‍ ആപ്ലിക്കേഷനോ പി.ജി. ഡിപ്ലോമ ഇന്‍ കമ്പ്യൂൂട്ടര്‍ ആപ്ലിക്കേഷനോ പാസായവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18 നും 30 നും മധ്യേ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും. പള്ളിക്കരപഞ്ചായത്തില്‍ സ്ഥിര താമസമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 27 ന് വൈകീട്ട് അഞ്ചിനകം പഞ്ചായത്തില്‍ അപേക്ഷിക്കണം.

അപേക്ഷകന്റെ പൂര്‍ണ്ണമായി വിലാസം, ഫോണ്‍ നമ്പര്‍, താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ പേരും വാര്‍ഡ്/വീട്ടുനമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. അപൂര്‍ണ്ണമായി അപേക്ഷകള്‍ നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.