ജില്ലയിൽ ഒന്നാം ഡോസ് വാക്സിനേഷൻ 92.13 ശതമാനം പൂർത്തിയായതായി ആരോഗ്യ വകുപ്പ് അധിതൃതർ അറിയിച്ചു.
39.32 ശതമാനം പേരാണ് ഒന്ന്, രണ്ട് ഡോഡ് വാക്സിനേഷൻ പൂർത്തിയാക്കിയത്. ജില്ലയിൽ 18 വയസിന് മുകളിൽ 21,40,261 പേരാണ് ആകെ വാക്സിൻ സ്വീകരിക്കാനുള്ളത്.
ഇതിൽ 1971870 പേർ ഒന്നാം ഡോസും
841546 പേർ ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. 18-44 വരെ പ്രായമുള്ള 1088327 പേരാണ് കുത്തിവെപ്പെടുക്കാനുള്ളത്. ഇതിൽ 85.78 ശതമാനം (933594 പേർ) ഒന്നാം ഡോസും 19.35 ശതമാനം (210614 പേർ ) ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു.
45-59 വരെ പ്രായമുള്ള 618856 പേരാണ് കുത്തിവെപ്പെടുക്കാനുള്ളത്. ഇതിൽ 84.81 ശതമാനം പേർ (524867 പേർ) ഒന്നാം ഡോസും 43.15 ശതമാനം പേർ ( 267049 പേർ ) ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു. 60 ന് മുകളിൽ പ്രായമുള്ള 433078 പേരാണ് കുത്തിവെപ്പെടുക്കാനുള്ളത്. ഇതിൽ 99. 44 ശതമാനം പേർ (430658 പേർ) ഒന്നാം ഡോസും 66.74 ശതമാനം പേർ (289032 പേർ) ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു.
കൂടാതെ 48084 മുന്നണി പോരാളികൾ ഒന്നാം ഡോസും 44047 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. 34667 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും 30804 പേർ ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്.
2531313 പേർ കോവിഷീൽഡും 280474 പേർ കോവാക്സിനും 1629 പേർ സ്പുട്നിക് വിയും ഉൾപ്പെടെ 28,13,416 പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്.