കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയില്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് സെന്ററിന്റെ ഉദ്ഘാടനം ഇന്നസെന്റ് എം.പി നിര്‍വഹിച്ചു. എം.പിയുടെ ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ ചിലവഴിച്ചാണ് സ്‌കാനിംഗ് യൂണിറ്റ് സജ്ജമാക്കിയത്. കഴിഞ്ഞ വര്‍ഷം എം.പി ഫണ്ടില്‍ നിന്നു തന്നെ തുക വിനിയോഗിച്ച് മാമോഗ്രാം യൂണിറ്റ് ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
പന്ത്രണ്ട് ലക്ഷം രൂപയാണ് സ്‌കാനിംഗ് സെന്ററിനായി എം.പി ഫണ്ടില്‍ നിന്നും അനുവദിച്ചത്. രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇവിടെ സ്‌കാനിംഗ് ലഭ്യമാകും.
റോജി എം. ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.എ ഗ്രേസി, അഡീഷണല്‍ ഡി.എം.ഒ ഡോ.വിവേക്, ഡി.എം.ഒ എന്‍ കെ കുട്ടപ്പന്‍, മുന്‍ എംഎല്‍എ ജോസ് തെറ്റയില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോള്‍ എന്നിവര്‍ പങ്കെടുത്തു.
പടം ക്യാപ്ഷന്‍
അങ്കമാലി താലൂക്ക് ആശുപത്രിയില്‍ എംപി ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് സ്ഥാപിച്ച സ്‌കാനിംഗ് സെന്റര്‍ ഇന്നസെന്റ് എം.പി ഉദ്ഘാടനം ചെയ്യുന്നു. റോജി.എം. ജോണ്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ എം.എ. ഗ്രേസി തുടങ്ങിയവര്‍ സമീപം