ഉരുൾപൊട്ടൽ ഭീഷണി പ്രദേശങ്ങളിൽ നിന്നും ഒഴിപ്പിക്കൽ നടത്തുന്നുണ്ടുണ്ടെന്നും സഹകരിക്കണമെന്നും ജില്ലാ കലക്ടർ
ജില്ലയിൽ അടുത്ത നാല് ദിവസങ്ങളിൽ അതിശക്തമായ മഴ വരാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ സാധാരണ മഴയേക്കാൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മറ്റ് അപകട ഭീഷണിയുള്ള പ്രദേശങ്ങളിൽ ഉള്ളവരെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നിർബന്ധിതമായി മാറ്റി പാർപ്പിച്ചു വരുന്നുണ്ട്. ഇതിൽ പ്രദേശവാസികൾ സഹകരിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.