കുമരംപുത്തൂര് ഗ്രാമപഞ്ചായത്ത് ഓഫീസില് പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്. കരാര് അടിസ്ഥാനത്തില് മാര്ച്ച് 31 വരെയാണ് നിയമനം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയിലാവണം. പട്ടികജാതി, പട്ടികവര്ഗ വിഭാഗങ്ങള്ക്ക് മൂന്ന് വര്ഷത്തെ ഇളവുണ്ട്.
യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്ട്രോളര് / സാങ്കേതിക വിദ്യാഭ്യാസ ബോര്ഡ് നടത്തുന്ന മൂന്ന് വര്ഷത്തെ ഡിപ്ലോമ ഇന് കൊമേഴ്‌സ്യല് പ്രാക്ടീസ് (ഡിസിപി) / ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷന് ആന്റ് ബിസിനസ് മാനേജ്‌മെന്റ്/ കേരളത്തിലെ സര്വകലാശാലകള് അംഗീകരിച്ച ബിരുദവും ഒരു വര്ഷത്തില് കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷനോ പാസാകണം.
താത്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന അസല് സര്ട്ടിഫിക്കറ്റുകളുമായി ഒക്ടോബര് 22 ന് രാവിലെ 11 ന് കുമരംപുത്തൂര് ഗ്രാമപഞ്ചായത്ത് ഓഫീസില് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്: 04924 230157.