മങ്കര ഗ്രാമപഞ്ചായത്ത് 15-ാം ധനകാര്യ കമ്മീഷന് ഗ്രാന്ഡ് വിതരണവുമായി ബന്ധപ്പെട്ട് നിര്മ്മാണ പ്രവര്ത്തനങ്ങളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ഗ്രാമസ്വരാജ് പോര്ട്ടലില് ബില്ലുകള് തയ്യാറാക്കുന്നതിനും ദിവസ വേതനടിസ്ഥാനത്തില് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.
സംസ്ഥാന സാങ്കേതിക പരീക്ഷ കണ്ട്രോളര്, സാങ്കേതിക വിദ്യാഭ്യാസ ബോര്ഡ് എന്നിവ നടത്തുന്ന മൂന്ന് വര്ഷ ഡിപ്ലോമ ഇന് കൊമേഴ്‌സ്യല് പ്രാക്ടീസ്, ഡിപ്ലോമ ഇന് കമ്പ്യൂട്ടര് അപ്ലിക്കേഷന് ആന്ഡ് ബിസിനസ് മാനേജ്‌മെന്റ് / കേരളത്തിലെ സര്വ്വകലാശാലകള് അംഗീകരിച്ച ബിരുദം, ഒരു വര്ഷത്തില് കുറയാത്ത അംഗീകൃത ഡിപ്ലോമ ഇന് കമ്പ്യൂട്ടര് അപ്ലിക്കേഷന് അല്ലെങ്കില് പിജി ഡിപ്ലോമ ഇന് കമ്പ്യൂട്ടര് അപ്ലിക്കേഷന് ആണ് യോഗ്യത.
പ്രായം 18 നും 30 നും ഇടയില്. എസ്.സി, എസ്.ടി വിഭാഗത്തിന് മൂന്ന് വര്ഷത്തെ ഇളവ് ലഭിക്കും. അപേക്ഷ ഒക്ടോബര് 21 ന് വൈകിട്ട് മൂന്നിനകം പഞ്ചായത്ത് ഓഫീസില് ലഭ്യമാക്കണം. ഫോണ്: 0491 2872320.