ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കാണ് അഭിമുഖം. ജി.എന്‍.എം/ ബി.എസ്.സിയ പി.ബി.ബി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 21 നും 30 നും മധ്യേ. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് ഒക്ടോബര്‍ 25 ന് വൈകീട്ട് അഞ്ചിനകം എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്‌ട്രേഷന്‍ നടത്തണം. പുതിയതായി രജിസ്‌ട്രേഷന്‍ നടത്തുവാനും അഭിമുഖത്തില്‍ പങ്കെടുക്കുവാനും 9207155700 എന്ന നമ്പറില്‍ ബന്ധപ്പെടണം. എംപ്ലോയബിലിറ്റി സെന്ററില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളവര്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് ഒക്ടോബര്‍ 25 നകം ഓഫീസുമായി ബന്ധപ്പെടണം.