കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്ഷ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ഡിപ്ലോമ ഇന്‍ കമ്പ്യട്ടര്‍ ആപ്ലിക്കേഷനോ പി.ജി. ഡിപ്ലോമ ഇന്‍ കമ്പ്യൂൂട്ടര്‍ ആപ്ലിക്കേഷനോ പാസായവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18നും 30നും മധ്യേ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവുണ്ട്. താല്‍പര്യമുള്ളവര്‍ നവംബര്‍ ഒന്നിന് വൈകീട്ട് മൂന്നിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷിക്കണം.

അപേക്ഷകന്റെ പൂര്‍ണമായി വിലാസം, ഫോണ്‍ നമ്പര്‍, താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ പേരും വാര്‍ഡ്/വീട്ടുനമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.