തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ 2021-22 വര്‍ഷം ഒഴിവുള്ള സീറ്റുകളിലേക്കുളള രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 22, 23 തീയതികളില്‍ കോളേജില്‍ നടക്കും.
സ്ട്രീം ഒന്ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 75000 വരെ റാങ്ക് ഉളളവര്‍, എസ്.സി, എസ്ടി, അനാഥര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍, പൊതുവിഭാഗത്തിലെ സാമ്പത്തിക പിന്നോക്കം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈവശമുളള വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 22ന് രാവിലെ 11നകവും സ്ട്രീം രണ്ട് 75000 റാങ്ക് വരെയുളളവര്‍ എസ്.സി, എസ്ടി, അംഗപരിമിതര്‍, അനാഥര്‍, ലാറ്റിന്‍ കത്തോലിക് എന്നീ വിഭാഗത്തില്‍പെട്ടവര്‍ ഒക്ടോബര്‍ 23ന് രാവിലെ 11 നകവും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജിലെത്തി രജിസ്റ്റര്‍ ചെയ്യണം.
പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളില്‍ ഫീസടയ്‌ക്കേണ്ടവര്‍ 3780 രൂപ എടിഎം കാര്‍ഡ് വഴിയും 2772 രൂപ പണമായും അടയ്ക്കണം. ഫീസാനുകൂല്യമുളള വിദ്യാര്‍ഥികള്‍ 1000 രൂപ എടിഎം കാര്‍ഡ് വഴിയും 2772 രൂപ പണമായും അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org, www.gptctrikaripur.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും 9946457866, 9497644788 എന്നീ ഫോണ്‍ നമ്പറില്‍ നിന്നും ലഭിക്കും.