കേരള പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതികള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഒ.ബി.സി. മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങാകുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതികളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം.
വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും പദ്ധതി പ്രകാരം വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പയായി അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. പരമാവധി വായ്പ തുക, പലിശ നിരക്ക് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
ഒ.ബി.സി. വിഭാഗത്തിനായുള്ള സ്വയം തൊഴില്‍ പദ്ധതി: മൂന്നു ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് പരമാവധി 15 ലക്ഷം രൂപ വായ്പാ തുകയായി അനുവദിക്കും. അഞ്ച് ലക്ഷം രൂപയ്ക്ക് ആറ് ശതമാനം വരെയും 10 ലക്ഷം രൂപ വരെ ഏഴ് ശതമാനം വരെയും അതിന് മുകളില്‍ എട്ടു ശതമാനവുമാണ് പലിശ നിരക്ക്.
ന്യൂസ്വര്‍ണിമ പദ്ധതി: ഒ.ബി.സി. വിഭാഗത്തിലുള്ള വനിതകള്‍ക്കായുള്ള പദ്ധതിയാണിത്. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെ. വായ്പാതുക പരമാവധി രണ്ട് ലക്ഷം രൂപയാണ്. അഞ്ച് ശതമാനമാണ് പലിശ നിരക്ക്.
മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതി-ഒന്ന്: ഗ്രാമങ്ങളില്‍ 98000 രൂപയിലും നഗരങ്ങളില്‍ 120000 രൂപയിലും താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരമാവധി 20 ലക്ഷം രൂപയാണ് വായ്പാ തുക. ആറു ശതമാനമാണ് പലിശ നിരക്ക്.
മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതി-രണ്ട്: 600000 രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. വായ്പാതുക പരമാവധി 30 ലക്ഷം രൂപ. സ്ത്രീകള്‍ക്ക് ആറ് ശതമാനവും പുരുഷന്മാര്‍ക്ക് എട്ട് ശതമാനവുമാണ് പലിശ നിരക്ക്. കൂടുതല് വിവരങ്ങള്‍ പിന്നോക്ക കോര്‍പറേഷന്റെ കാസര്‍കോട് ഓഫീസില്‍ നിന്ന് ലഭിക്കും ഫോണ്‍: 04994-227060, 227062,