ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലില്‍ കരാര്‍ നിയയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 മാര്‍ച്ച് 31 വരെയാണ് പാനലിന്‍റെ കാലാവധി. അപേക്ഷകര്‍ ഡിജിറ്റല്‍ എസ്. എല്‍. ആര്‍/മിറര്‍ലെസ് ക്യാമറ സ്വന്തമായി ഉള്ളവരായിരിക്കണം.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രഫര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഈ തസ്തികയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും വൈഫൈ ക്യാമറയുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
വ്യക്തിവിവരങ്ങളും കൈവശമുള്ള ക്യാമറുയുടെ വിശദാംശങ്ങളും ഉള്‍പ്പെടുന്ന അപേക്ഷ അനുബന്ധ രേഖകളുട പകര്‍പ്പുകള്‍ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ-688001 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 28 നു മുന്‍പ് ലഭിക്കണം.കവറിനു പുറത്ത് ഫോട്ടോഗ്രാഫര്‍ പാനലിലേക്കുള്ള അപേക്ഷ എന്ന് എഴുതണം. prdalppy@gmail.com എന്ന വിലാസത്തിലും അപേക്ഷകള്‍ അയയ്ക്കാം.