മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ അനസ്‌തേഷ്യോളജി,ഓര്‍ത്തോപീഡിക്‌സ്, ഇ.എന്‍.ടി, ഗൈനക്കോളജി, പള്‍മണറി മെഡിസിന്‍, പീഡിയാട്രിക്‌സ്, റേഡിയോ ഡയഗ്നോസിസ്, ഓഫ്‌തോല്‍മോളജി, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ ജൂനിയര്‍ റസിഡന്റുമാരുടെ നിലവിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദധാരികളായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ, ഡി.എന്‍.ബി, എം.ഡി/എം.സ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ യോഗ്യത, ടി.സി.എം.സി രജിസ്‌ട്രേഷന്‍, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുമുള്‍പ്പടെയുള്ള അപേക്ഷ ഒക്‌ടോബര്‍ 30നകം വൈകീട്ട് അഞ്ചിനകം hresttgmcm@gmail.com ലേക്ക് ലഭ്യമാക്കണം.