കൊല്ലം :കൊല്ലം ജില്ലയില്‍ വെള്ളിയാഴ്ച 1013 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 532 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 1007 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 193 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-22, പരവൂർ -18, കൊട്ടാരക്കര- 14, പുനലൂർ -10 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളിൽ അഞ്ചൽ -48, വെളിനല്ലൂർ -39, കല്ലുവാതുക്കൽ -36, കരീപ്ര -32, ആദിച്ചനല്ലൂർ, പൂതക്കുളം എന്നിവിടങ്ങളിൽ 30 വീതവും ചിറക്കര-26, ചടയമംഗലം, ഓച്ചിറ പ്രദേശങ്ങളിൽ 23 വീതവും നിലമേൽ, കുളക്കട, ഇളമാട് ഭാഗങ്ങളിൽ 22 വീതവും ചിതറ-21, ഇളമ്പള്ളൂർ -20, പൂയപ്പള്ളി-19, ഇട്ടിവ, തഴവ എന്നിവിടങ്ങളിൽ 18 വീതവും തലവൂർ-16, നെടുമ്പന -15, കരവാളൂർ, നെടുവത്തൂർ പ്രദേശങ്ങളിൽ 14 വീതവും ക്ലാപ്പന-13, അലയമൺ, ഇടമുളയ്ക്കൽ, പത്തനാപുരം ഭാഗങ്ങളിൽ 12 വീതവും എഴുകോൺ -11, വെളിയം -10, ഏരൂർ, തൊടിയൂർ, ശൂരനാട് തെക്ക് എന്നിവിടങ്ങളിൽ ഒമ്പത് വീതവും ശാസ്താംകോട്ട, നീണ്ടകര, കടയ്ക്കൽ പ്രദേശങ്ങളിൽ എട്ട് വീതവും വിളക്കുടി, മൈനാഗപ്പള്ളി, മയ്യനാട്, പോരുവഴി, ചാത്തന്നൂർ ഭാഗങ്ങളിൽ ഏഴ് വീതവും വെട്ടിക്കവല, പനയം, തേവലക്കര, ചവറ, ഉമ്മന്നൂർ എന്നിവിടങ്ങളിൽ ആറ് വീതവും ശൂരനാട് വടക്ക്, മേലില പ്രദേശങ്ങളിൽ അഞ്ച് വീതവും കിഴക്കേ കല്ലട, കുണ്ടറ, തൃക്കോവിൽവട്ടം, തെക്കുംഭാഗം, പട്ടാഴി, പന്മന, പെരിനാട് ഭാഗങ്ങളിൽ നാല് വീതവും പവിത്രേശ്വരം, കുന്നത്തൂർ എന്നിവിടങ്ങളിൽ മൂന്ന് വീതവുമാണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.