എറണാകുളം: വടക്കൻ പറവൂർ നഗരസഭാപരിധിയിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റ് പീപ്പിൾസ് ബസാറായി ഉയർത്തി പഴയ ബസ് സ്റ്റാൻഡിനു സമീപമുള്ള നളന്ദ സിറ്റി സെൻ്ററിൽ പ്രവർത്തനം ആരംഭിക്കുന്നു.ഇതിൻ്റെ ഉദ്ഘാടനം ഒക്.24 രാവിനെ 9.30 ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.ജി.ആർ.അനിൽ നിർവ്വഹിക്കും.പ്രതിപക്ഷനേതാവും സ്ഥലം എം.എൽ.എയുമായ അഡ്വ.വി.ഡി.സതീശൻ അധ്യക്ഷത വഹിയ്ക്കും.ഹൈബി ഈഡൻ എം.പി.മുഖ്യ പ്രഭാഷണം നടത്തും.നഗരസഭാ ചെയർപേഴ്സൺ പ്രഭാവതി ടീച്ചറാണ് ആദ്യവില്പന നടത്തുക. ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് സിംന സന്തോഷ് ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശംസ നേരും. സപ്ലൈകോ സിഎംഡി പി.എം അലി അസ്ഗർ പാഷ സ്വാഗതവും സപ്ലൈകോ മേഖലാ മാനേജർ മിനി.എൽ നന്ദിയും പറയും. ഗൃഹോപകരണങ്ങളടക്കമുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ന്യായവിലക്ക് ഇവിടെ നിന്നു ലഭിക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഉദ്ഘാടനം .
